2017ല്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടും

വ്യാഴം, 15 ജനുവരി 2015 (14:53 IST)
2017ല്‍ ഇന്ത്യ ചൈനയേക്കാള്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. 2017ല്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനം ആകുമെന്നും എന്നാല്‍ ഇന്ത്യ 7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. 2017 ഓടെ ചൈനയുടെ സാമ്പത്തിക വളര്‍ച്ച പ്രതികൂലാവസ്ഥയിലെത്തുമെന്നുമാണ് ലോകബാങ്കിന്റെ നിരീക്ഷണം.
 
എന്നാല്‍ ഇതിനു ശേഷം ചൈനയുടെ വളര്‍ച്ച കൂറയുമെന്നാണ് ലോകബാങ്ക് വിലയിരുത്തുന്നത്. അതേസമയം അടിസ്ഥാന സൌകര്യ വികസനം, ബാങ്കിംഗ് മേഖലയുടെ വിപുലീകരണം, സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവ ഇന്ത്യയെ മെച്ചപെട്ട വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുമെന്നും. സ്ഥിരതയുള്ള ഭരണകൂടത്തിന്റെ സാന്നിധ്യം വളര്‍ച്ചയെ ത്വരിതഗതിയിലാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
 
പുതുതായി ഭരണമേറ്റ സര്‍ക്കാര്‍ പദ്ധതി നടത്തിപ്പിലെ വേഗതയും ചുവപ്പു നാടയുടെ കുരുക്ക് ഒഴിവാക്കലും മൂലം ലോകത്തെ അന്‍പത് സാമ്പത്തിക ശക്തികളില്‍ ഭാരതത്തിനായിരിക്കും ഏറ്റവും വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നതെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.
 
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക