അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയ്ക്ക് ഇരട്ടത്താപ്പെന്ന് അജിത് ഡോവൽ
ശനി, 23 മെയ് 2015 (15:34 IST)
ഇന്ത്യാ- ചൈന അതിര്‍ത്തിയായ മക്‍മോഹന്‍ രേഖയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന് ചൈനീസ് നിലപാടുകള്‍ക്കെതിരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ രംഗത്ത്. മ്യാന്മാറുമായുള്ള മക്മഹോൻ അതിർത്തി രേഖ അംഗീകരിക്കുന്ന ചൈനയ്ക്ക് ഇന്ത്യയുടെ അതിർത്തിയെത്തുമ്പോൾ അത് അംഗീകരിക്കാൻ കഴിയാത്തത് അവരുടെ ഇരട്ടത്താപിനുള്ള തെളിവാണെന്നാണ് അദ്ദേഹം ആരോപിച്ചത്. ബിഎസ് എഫിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തവാങ്ങിന്റെ കാര്യത്തിൽ ചൈന സ്വീകരിക്കുന്ന നിലപാടിനേയും ഡോവൽ വിമർശിച്ചു . ഭാരതത്തിന്റെ മുഖ്യധാരയിൽ അലിഞ്ഞു ചേർന്ന തവാങ്ങ് നിവാസികളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മുപ്പത് വർഷങ്ങളായി ഒരു വെടിയുണ്ട പോലും ചൈനയുമായുള്ള അതിർത്തിയിൽ ഉപയോഗിക്കപ്പെട്ടിട്ടില്ല . എങ്കിലും ഈ വിഷയത്തിൽ ഇന്ത്യ എപ്പോഴും ജാഗരൂകമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ചൈന ഇന്ത്യയുമായി വലിയൊരു അതിർത്തി പങ്കിടുന്നുണ്ട് . മാത്രമല്ല പാകിസ്ഥാനുമായി ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന തരത്തിലൊരു ബന്ധം ചൈന നിലനിർത്തുന്നുമുണ്ട് . ഇരു രാജ്യങ്ങളും ആണവ രാഷ്ട്രങ്ങളാണെന്നത് മാത്രമല്ല ഇന്ത്യപോലെ ഒരു ജനാധിപത്യ സംവിധാനമല്ല ഇവിടങ്ങളിലുള്ളതും. ഡോവൽ പറഞ്ഞു . അതുകൊണ്ട് തന്നെ ചൈനയുമായുള്ള പ്രശ്നം പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി .