ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസെടുത്ത 70 ശതമാനത്തോളം പേര്‍ക്കും മൂന്നാം തരംഗത്തില്‍ കൊവിഡ് ബാധിച്ചില്ലെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 ഏപ്രില്‍ 2022 (16:26 IST)
ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസെടുത്ത 70 ശതമാനത്തോളം പേര്‍ക്കും മൂന്നാം തരംഗത്തില്‍ കൊവിഡ് ബാധിച്ചില്ലെന്ന് പഠനം. രാജ്യത്തെ ആറായിരത്തോളം പേരിലാണ് പഠനം നടത്തിയത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാനായ ഡോക്ടര്‍ രാജീവ് ജയദേവനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. അതേസമയം മുഴുവന്‍ വാക്‌സിനും സ്വീകരിച്ച 45ശതമാനം പേര്‍ക്കും മൂന്നാം തരംഗത്തില്‍ കൊവിഡ് വന്നതായും പഠനത്തില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍