12-18 വയസുകാർക്ക് കൂടി വാക്‌സിൻ നൽകുന്ന കാര്യം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഒമിക്രോൺ കേസുകൾ നിലവിൽ രണ്ടക്കത്തിലാണ് നിൽക്കുന്നത്. എന്നാൽ ഇത് താമസിയാതെ തന്നെ ഉയർന്നേക്കാമെന്ന് ഐഎംഎ പറയുന്നു. ലഭ്യമായ തെളിവുകളും സ്ഥിരീകരിച്ച രാജ്യങ്ങളിലെ അനുഭവങ്ങളും നോക്കുമ്പോൾ പുതിയ വകഭേദം രാജ്യത്ത് വ്യാപകമായി പടരാൻ സാധ്യതയുണ്ട്.