ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മോഡിയ്ക്ക് കൈമാറി
ശനി, 6 സെപ്‌റ്റംബര്‍ 2014 (17:04 IST)
ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കൈമാറി.
ഓസ്ട്രേലിയയിലെ വിവധ ആര്‍ട്ട് ഗ്യാലറികളില്‍ പ്രദര്‍ശനത്തിലിരിക്കുകയായിരുന്നു വിഗ്രഹങ്ങള്‍.
11-12 നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട ചോള രാജവംശത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നടരാജ വിഗ്രഹവും 10 നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒരു അര്‍ദ്ധ നാരീശ്വര വിഗ്രഹവുമാണ് പ്രധാനമന്ത്രിയ്ക്ക് കൈമാറിയത്.ഇവ രണ്ടും തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടവയാണ്.
നടരാജ വിഗ്രഹം പിത്തളയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 2008 ല്‍ നാഷണല്‍ ഗാലറി ഓഫ് ഓസ്ട്രേലിയ സുഭാഷ് കപൂര്‍ എന്ന വ്യാപാരിയില്‍ നിന്ന് 5.1 മില്യണ്‍ ഡോളറിനാണ് ഈ വിഗ്രഹം വാങ്ങിയത്. അര്‍ദ്ധനാരീശ്വര വിഗ്രഹം ന്യൂ സൗത്ത് വെയ്സിലെ ഗാലറി 280,979 ഡോളറിനാണ് വാങ്ങിയത്.
വിഗ്രഹമോഷണവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലെ ‘ആര്‍ട്ട് ഓഫ് ദി പാസ്റ്റ്’ എന്ന ഗാലറിയുടെ ഉടമയായ സുഭാഷ് കപൂറിനെ 2012 ജര്‍മനി അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇയാള്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.