തിയേറ്ററില്‍ ദേശീയഗാനത്തിനിടെ എഴുന്നേറ്റില്ല; വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു

തിങ്കള്‍, 21 ഓഗസ്റ്റ് 2017 (12:16 IST)
തിയേറ്ററില്‍ ദേശീയഗാനത്തിനിടെ എഴുന്നേറ്റ് നിന്നില്ലെന്നാരോപിച്ച് മൂന്ന് കാശ്മീരി വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെവെല്ലയിലെ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളും ജമ്മുകാശ്മീര്‍ സ്വദേശികളുമായ ജമീല്‍ ഗുള്‍, ഒമര്‍ ഫയിസ് ലൂനെ, മുദാസിര്‍ ഷബീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
 
തിയേറ്റര്‍ മാനേജ്‌മെന്റിന്റെ പരാതി പ്രകാരമാണ് പൊലീസ് നടപടി. മന്ത്രാ മാളിലെ സിനിപോളിസില്‍ ഹിന്ദി ചിത്രം കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. വൈകീട്ട് 3.50 നായിരുന്നു പ്രദര്‍ശനം. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം സിനിമാ പ്രദര്‍ശനത്തിന് മുന്നോടിയായി ഹാളില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ ഹാളിലുണ്ടായിരുന്നവര്‍ എഴുന്നേറ്റെങ്കിലും ഇവര്‍ മൂന്ന് പേരും സീറ്റില്‍ ഇരിക്കുകയായിരുന്നുവെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പിവി പത്മജ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍