ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഭാരത് ബന്ദ് തുടങ്ങി: പിന്തുണ പ്രഖ്യാപിച്ച് കർഷകരും

വെള്ളി, 26 ഫെബ്രുവരി 2021 (07:21 IST)
ഡൽഹി, ഇന്ധന വില വർധൻ ജിഎസ്‌ടി, ഇ-വേ ബിൽ എന്നിവയിൽ പ്രതിഷേധിച്ച് വ്യാപാര സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിന് തുടക്കമായി. ബന്ദിൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങൾ നിശ്ചലമാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് വ്യക്തമാക്കി. ഓൾ ഇന്ത്യ ട്രാൻസ്പോർട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകരുടെ ഒരു ലക്ഷം ട്രാക്‌ടറുകൾ ഇന്ന് പണിമുടക്കും. രാവിലെ ആറുമുതൽ വൈകിട്ട് എട്ട് വരെയാണ് ബന്ദ്. അതേസമയം കേരളത്തിൽ ബന്ദ് ബധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കേരളത്തിൽനിന്നുള്ള ട്രാൻസ്പോർട്ട് സംഘടനകളും സമനത്തിൽ പങ്കെടുക്കില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍