മഴ കുറഞ്ഞെങ്കിലും വെള്ളം ഇറങ്ങിയിട്ടില്ല; ചെന്നൈയില്‍ നാളെയും അവധി

ബുധന്‍, 6 ഡിസം‌ബര്‍ 2023 (16:23 IST)
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയ്ക്ക് ചെന്നൈയില്‍ ശമനം. ഇന്ന് പൊതുവെ മെച്ചപ്പെട്ട കാലാവസ്ഥയായിരുന്നു. മിക്കയിടത്തും നല്ല വെയില്‍ ലഭിച്ചു. എങ്കിലും വെള്ളക്കെട്ട് പൂര്‍ണമായി ഒഴിവായിട്ടില്ല. രണ്ടു ദിവസത്തിനിടെ ചെന്നൈയില്‍ 46 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. 
 
മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ആയിരക്കണക്കിനു വീടുകള്‍, നിവധി കെട്ടിടങ്ങളും വാഹനങ്ങളും വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതിബന്ധം പുനസ്ഥാപിച്ചു വരുന്നു. 61,000 ആളുകളെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായാണ് വിവരം. വെള്ളക്കെട്ട് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെയും അവധിയായിരിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍