"ഹിന്ദുവും മുസ്ലീമും സഹോദരങ്ങൾ" ട്വിറ്ററിൽ വൈറലായി ഹിന്ദുമുസ്ലീം ഭായി ഭായി ഹാഷ്ടാഗ്

സെനിൽ ദാസ്

ശനി, 9 നവം‌ബര്‍ 2019 (12:04 IST)
രാജ്യം ഏറെ കാത്തിരിക്കുന്ന അയോധ്യാ കേസ് വിധി വന്നുകോണ്ടിരിക്കുമ്പോൾ ട്വിറ്ററിൽ വൈറലായി മാറിയിരിക്കുകയാണ് ഹിന്ദുമുസ്ലീം ഭായി ഭായി എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ. ഇരുമതസ്തരും സഹജീവികൾ ആണെന്നും മനുഷ്യമനസ്സുകളെ വിഭജിക്കുവാൻ ആർക്കും സാധ്യമല്ല എന്നെല്ലാം പറഞ്ഞുകൊണ്ട് ആയിരങ്ങളാണ് ട്വിറ്ററിൽ ഈ ഹാഷ്ടാഗിന് കീഴിൽ അണിനിരന്നിരിക്കുന്നത്. 
 
വർഷങ്ങളുടെ പഴക്കമുള്ള അയോധ്യാ കേസിന്റെ വിധി വരുന്ന ദിവസമെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ  ഉൾപ്പെടെ കനത്ത ജാഗ്രതാ നിർദേശങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം തന്നെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 
 വിധി എന്ത് തന്നെയായാലും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും വെറുപ്പ് പരത്തന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും പോലീസും സംസ്ഥാന ഭരണകൂടങ്ങളും നിർദേശങ്ങൾ നൽകുമ്പോഴാണ് ട്വിറ്ററിൽ സാഹോദര്യത്തിന്റെ സന്ദേശങ്ങൾ കൊണ്ട് ഹിന്ദുമുസ്ലീം ഭായി ഭായി ഹാഷ്ടാഗുകൾ വൈറലായിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍