കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. മഴയുടെ തീവ്രത ശനിയാഴ്ച വൈകീട്ടോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. എന്നാൽ, ഇനിയുള്ള 24 മണിക്കൂർ കനത്ത മഴ തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ട്.