കനത്തമഴയില്‍ ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (09:33 IST)
കനത്തമഴയില്‍ ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്. മണലി, എണ്ണൂര്‍ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ റിസര്‍വോയറില്‍ നിന്ന് ജലം തുറന്നുവിടുകയാണ്. പൂണ്ടി അണക്കെട്ട് ജലനിരപ്പ് 34അടി ഉയരത്തിലെത്തുമെന്ന് കണക്കാക്കുന്നു. 35 അടിയാണ് സംഭരണ ശേഷി. ഞായറാഴ്ച 33.95 അടിയിലെത്തിയിട്ടുണ്ട്. 
 
അതേസമയം ശക്തമായ മഴ തുടരുന്നതിനാല്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് പത്തുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുകള്‍ ഉള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍