2021ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ല: വിവാദമായി എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ തൊഴിൽപരസ്യം

ബുധന്‍, 4 ഓഗസ്റ്റ് 2021 (16:32 IST)
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ തൊഴിൽ പരസ്യം വിവാദത്തിൽ.  ബിരുദധാരികൾക്കായുള്ള ജോലി ഒഴിവിലേക്കായുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ പരസ്യമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്കിടയാക്കിയിരി‌ക്കുന്നത്. 2021ൽ പഠിച്ചിറങ്ങിയവർ ജോലിക്ക് അപേക്ഷിക്കേണ്ടതില്ലെന്ന വാക്കുകളാണ് വിവാദത്തിന് കാരണം.
 
തമിഴ്നാട്ടിലെ മധുരൈയിലെ എച്ച്ഡിഎഫ്സി ബാങ്കിന്റേതായാണ് പരസ്യം. ബിരുദധാരികളെ ക്ഷണിച്ചു കൊണ്ടുള്ള ‘വാക്ക് ഇൻ ഇന്റർവ്യൂ’വിൽ 2021 ൽ പുറത്തിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനമാണ് ബാങ്കിനെതിരെ ഉയരുന്നത്.
 
അതേ‌സമയം ടൈപ്പ് ചെയ്തതിൽ പിശക് പറ്റിയതാണെന്നും തിരുത്തിയെന്നും ബാങ്കിന്റെ സീനിയർ മാനേജർ അറിയിച്ചു. 2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ല എന്നത് മാറ്റി 2021 ൽ പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാം എന്ന് തിരുത്തി പരസ്യം ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. വാക്ക് ഇൻ ഇന്റർവ്യൂവിൽ 200 ഓളം പേർ പങ്കെടുത്തുവെന്നും അതിൽ 20201 ൽ പഠിച്ചിറങ്ങിയവരും ഉണ്ടായിരുന്നുവെന്നും ഓഫീസർ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍