ഹരിയാനയിലെ കലാപത്തില്‍ ഗുരുഗ്രാമില്‍ ബിരിയാണിക്കടകള്‍ അടിച്ചുതകര്‍ത്തു. ഗുരുഗ്രാമിലെ ബാദ്ഷാപൂരിലാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്. മോട്ടോര്‍ ബൈക്കുകളിലും എസ്യുവികളിലും എത്തിയ 200 ഓളം പേര്‍ ബിരിയാണിയും മറ്റ് ഭക്ഷണങ്ങളും വില്‍ക്കുന്ന 14 ഔട്ട്‌ലെറ്റുകള്‍ തകര്‍ത്തു.