ഹരിയാനയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മോഡി

ശനി, 4 ഒക്‌ടോബര്‍ 2014 (16:07 IST)
കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞെടിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി.കഴിഞ്ഞ അറുപത് വര്‍ഷമായി  ഒന്നും ചെയ്യാതിരുന്നവരാണ് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അറുപത് ദിവസത്തെ കണക്ക് ആവശ്യപ്പെടുന്നത് മോഡി പറഞ്ഞു. ഹരിയാനയിലെ കര്‍ണൂലില്‍ ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.

അറുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയത് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ബിജെപി സര്‍ക്കാര്‍ ചെയ്തു. ഈ വികസന തുടര്‍ച്ചയ്ക്ക് ഹരിയാനയില്‍ ബിജെപിയെ അധികാരത്തിലേറ്റണം മോഡി പറഞ്ഞു.

ഹരിയാനയിലെ കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് കള്ള പ്രചാരണം നടത്തുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വമെന്നും കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്നും മോഡി കുറ്റപ്പെടുത്തി


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക