സ്മൃതി ഇറാനിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന; ഗുരുദാസ് കാമത് വിവാദത്തില്‍
കോണ്‍ഗ്രസ് നേതാവ് ഗുരുദാസ് കാമത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനിയെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവന വിവാദമായി. സ്മൃതി ഇറാനി മുമ്പ് തറ തുടച്ചിരുന്നവളാണെന്ന കാമതിന്റെ പ്രസ്താവനയാണ് വിവാദമായത്.
സ്മൃതിയുടെ കുടുംബത്തിന്റെ ധനസ്ഥിതി വളരെ മോശമായിരുന്നു. അവര്‍ വെര്‍സോവയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിട്ടുണ്ട്. വെറും പത്താം ക്ലാസ് ജയിക്കുക മാത്രം ചെയ്തിരുന്നതിനാല്‍ അവര്‍ തറ തുടയ്ക്കുകയാണ് ചെയ്തിരുന്നത് കാമത് പറഞ്ഞു.
സംഭവത്തില്‍ കാമതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കാമതിന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് തെലങ്കാന രാഷ്ട്ര സമിതി അംഗം കെ കവിത പറഞ്ഞു.