ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജി വെച്ചു; രാജി പാര്‍ട്ടി നേതൃത്വം സ്വീകരിച്ചു
തിങ്കള്‍, 1 ഓഗസ്റ്റ് 2016 (18:27 IST)
ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ രാജിവെച്ചു. രാജി ബി ജെ പി നേതൃത്വം അംഗീകരിച്ചു. രാജി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് അവര്‍ ഫേസ്‌ബുക്കിലൂടെ രാജിസന്നദ്ധത അറിയിച്ചിരുന്നു.
പ്രായം ചൂണ്ടിക്കാട്ടിയാണ് ആനന്ദിബെന്‍ രാജിസന്നദ്ധത അറിയിച്ചത്. തനിക്ക് 75 വയസ് കഴിഞ്ഞെന്നും അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിക്ക് പുതിയ മുഖം വേണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ആനന്ദിബെൻ പറയുന്നു.
ഗോവധം ആരോപിച്ച് കഴിഞ്ഞദിവസം സംസ്ഥാനത്ത് നാല് ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. ഇതിന് ആനന്ദി ബെന്നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിമര്‍ശനം കേട്ടിരുന്നു.