‘നീതിനിഷേധമല്ല, രാഷ്ടീയനേട്ടമാണ് ഭരണകൂടങ്ങള്‍ നോക്കുന്നത്‘

ചൊവ്വ, 15 ജൂലൈ 2014 (13:38 IST)
നീതിനിഷേധമല്ല, രാഷ്ടീയനേട്ടമാണ് ഭരണകൂടങ്ങള്‍ നോക്കുന്നതെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി.  തന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരില്‍ സൌഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാ‍രിക്കുകയായിരുന്നു അദ്ദേഹം.
 
കര്‍ണാടകത്തിലെ വോട്ട് രാഷ്ട്രീയമാകാം തനിക്കെതിരേ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. കര്‍ണാടക സര്‍ക്കാരിന്റെ നിലപാടില്‍ ഉമ്മന്‍ ചാണ്ടിക്കും സുധീരനും അത്ഭുതമായിരുന്നു. പൊലീസുകാര്‍ വര്‍ഗീയ മനോഭാവം പുലര്‍ത്തി. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും  നടപടിയുണ്ടായില്ലെന്നും മദനി വ്യക്തമാക്കി. 
 
മോചനകാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നു. കേരളത്തിലെ ചെറിയ രാഷ്ടീയ പാര്‍ട്ടിയാണ് പിഡിപി. ഓരോ കാലത്തെ സമ്മര്‍ദ്ദം മൂലമാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്. പിഡിപി കാരണം ഇടതുപക്ഷത്തിന് പ്രശ്നം ഉണ്ടാകാതിരിക്കാന്‍ വേണ്ടി നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക