പത്രം പുറത്തിറക്കുന്നതിനുള്ള ചെലവ് ഏറിയതാണ് കാരണം. ഗോവയില്‍ കൊങ്കിണി ഭാഷയില്‍ പുറത്തിറങ്ങുന്ന ഏക പത്രമായിരുന്നു ‘സുനപരന്ത്’. ഗോവയുടെ ഔദ്യോഗിക ഭാഷയായി കൊങ്കിണിയെ പ്രഖ്യാപിച്ച ഉടനെ, 1987ലായിരുന്നു പത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
ഗോവയിലെ പ്രമുഖ ഖനി ഉടമ ദത്തരാജ് സല്ഗനോക്കറായിരുന്നു ഉടമയും പ്രസാധകനും. എന്നാല്‍, ആധുനികവത്കരണം മൂലം സംഭവിച്ച ഭാരിച്ച ബാധ്യത കാരണം പത്രം പൂട്ടാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് സാല്‍ഗനോക്കര്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കി.