ബംഗാളില്‍ ആശുപത്രിയില്‍ വച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
കൊല്‍ക്കത്തയില്‍ ആശുപത്രിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വെള്ളിയാഴ്ച്ച രാത്രില് ആര് ജി കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെ ജീവനക്കാരാണ് ഇരുപത്തിനാലുകാരിയായ യുവതിയെ പീഡിപ്പിച്ചത്.
മുര്‍ഷിദാബാദില്‍ നിന്ന് ഒരു ബന്ധുവിനെ കാണാന്‍ ഹോസ്പിറ്റലില്‍ എത്തിയ യുവതിയെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്ന മോസം അലി ഖാന്, ഹൈദര്‍ അലി എന്നിവര്‍ ചേര്‍ന്ന് മാനംഭപ്പെടുത്തുകയായിരുന്നു. ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തു.