ജമ്മുകശ്മീരിലും ഝാര്‍ഖണ്ഡിലും നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി
ഞായര്‍, 14 ഡിസംബര്‍ 2014 (10:46 IST)
കനത്ത സുരക്ഷയില്‍ ജമ്മുകശ്മീര്‍,ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.ജമ്മുകശ്മീരിലെ നാല് ജില്ലകളിലായി 18 മണ്ഡലങ്ങളിലേക്കും ഝാര്‍ഖണ്ഡിലെ 15 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഉമര്‍ അബ്ദുള്ളയും പി.ഡി.പി നേതാവ് മുഫ്തി മുഹമ്മദ് എന്നീ പ്രമുഖരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭീകരാക്രമണ പരമ്പര നടന്നിരുന്നു ഇതേത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനമുണ്ടെങ്കിലും കനത്ത പോളിങ് ഉണ്ടാകുമെന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്.
ഝാര്‍ഖണ്ഡില്‍ 217 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ മൂന്ന് മന്ത്രിമാരും 11 എം.എല്‍.എമാരുമുള്‍പ്പെടും. മൂന്നാംഘട്ടത്തില്‍ ധന്‍വാര്‍ സീറ്റില്‍ മത്സരിച്ച മുന്‍മുഖ്യമന്ത്രി ബാബുലാല്‍ മിറാന്‍ഡി, ഇത്തവണ ഗിരിധ് മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്.ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.