പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയ 21കാരന് വധശിക്ഷ
ശനി, 12 മെയ് 2018 (18:23 IST)
പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തിലാണ് 21കാരനായ സുനില്‍ ഭീലിന് അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
ഏപ്രില്‍ 20ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന സംഭവത്തിന് 23 ദിവസത്തിനുള്ളിലാണ് അതിവേഗ കോടതി ശിക്ഷ വിധിച്ചത്. കുഞ്ഞിനെ തട്ടിയെടുത്ത് കൊണ്ട് പോയി ലൈംഗികമായി ഉപദ്രവിച്ച് കൊല്ലുകയായിരുന്നു പ്രതി.
ബലൂണ്‍ വില്‍പ്പനക്കാരായ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ പുലര്‍ച്ചെ നാലുമണിയോടെ തട്ടിയെടുത്ത സുനില്‍ സമീപത്തുള്ള കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിച്ചു. ഉറക്കെ കരഞ്ഞതോടെ കുട്ടിയെ ഇയാള്‍ നിലത്തടിച്ചു കൊന്നു.
തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം അടുത്തുള്ള രാജ് വാഡയിലെ ഒരു വ്യവസായ സ്ഥാപനത്തിന് സമീപം ഉപേക്ഷിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒരു വ്യാപാരസ്ഥാപനത്തിന്റെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞതോടെയാണ് പ്രതി സുനില്‍ ആണെന്ന് പൊലീസിന് വ്യക്തമായത്.