അമ്മയുടെ വിയോഗം താങ്ങാനായില്ല; തമിഴ്‌നാട്ടില്‍ അഞ്ച് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ മരിച്ചു

ചൊവ്വ, 6 ഡിസം‌ബര്‍ 2016 (09:53 IST)
മുഖ്യമന്ത്രി ജയലളിത അന്തരിച്ചെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ തമിഴകം. ഇതുവരെ അഞ്ച് എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ ആണ് തമിഴ്നാട്ടില്‍ മരിച്ചത്. 
 
പാര്‍ട്ടി പേരവൈ ബ്രാഞ്ച് സെക്രട്ടറി കടലൂർ പൻരുട്ടി സന്യാസിപേട്ട ഗാന്ധിനഗർ കോളനി നീലകണ്ഠന് (51) ഞായറാഴ്ച രാത്രി ടി വിയിൽ ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്ന വാർത്ത കേട്ട് നിമിഷങ്ങൾക്കകം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
 
കടലൂർ ജില്ലയിലെ പെണ്ണാടം നെയ്വാസൽ  തങ്കരാസു (55),  ചാമുണ്ടി (61) എന്നിവരും മരിച്ചു. ഇരുവരും നെയ്വാസൽ ഏരിയ കമ്മിറ്റി അംഗങ്ങളാണ്.  നത്തം മുൻ സെക്രട്ടറി പെരിയ സ്വാമിയും (65) ഹൃദയാഘാതംമൂലം മരിച്ചു. പാർട്ടിപ്രവർത്തക മാരിച്ചാമി ഭാര്യ പണ്ണമ്മാൾ (62) ടി വി  കോയമ്പത്തൂരില്‍ കാണവെ മയങ്ങിവീണു മരിച്ചു.
 
എ ഐ എ ഡി എം കെ യുവജന വിഭാഗം നേതാവ് വിഷം കഴിച്ച് ജീവനൊടുക്കി. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ മേലേശൊക്കനാഥപുരം സ്വദേശി ചന്ദ്രനാണ് (38) മരിച്ചത്.

വെബ്ദുനിയ വായിക്കുക