ഉത്തര്‍പ്രദേശില്‍ സിനിമാതാരം രാജ് ബബ്ബര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍
ബുധന്‍, 13 ജൂലൈ 2016 (09:31 IST)
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി സിനിമാതാരം രാജ് ബബ്ബാറിനെ നിയോഗിച്ചു. സമാജ്‌വാദി പാര്‍ട്ടി വിട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസിലെത്തിയ നേതാവാണ് രാജ് ബബ്ബാര്‍. നിലവില്‍ പാര്‍ട്ടി വക്തവായ ബബ്ബാര്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.
ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പി സി സി അധ്യക്ഷനെ നിയമിക്കുന്നത്. 2009ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനെ രാജ് ബബ്ബാര്‍ തോല്‍പിച്ചിരുന്നു.