അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തുകയും നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്യുന്നതിനു പിന്നാലെ ഇത്തവണ ഇദ് ആഘോഷത്തിന്‍ മധുരം കൈമാറുന്ന ചടങ്ങ് ഇന്ത്യ വേണ്ടെന്ന് വച്ചു. മധുരം കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ത്യന്‍ സൈനികര്‍ മുന്‍കൈയ്യെടുത്തിരുന്നങ്കിലും പാക്കിസ്ഥാന്‍ പിന്‍വാങ്ങുകയായിരുന്നു.
പാകിസ്ഥാന്‍ സമയം അറിയിക്കാത്തിനാല്‍ തന്നെ ബിഎസ്എഫ് വാഗാ അതിര്‍ത്തിയിലെ ഗേറ്റുകള്‍ അടച്ചിടുകയാണ് ചെയ്തത്. തീരുമാനം എടുക്കാതിരുന്നതിന് പാകിസ്ഥാന്‍ പ്രത്യേകം കാരണമൊന്നും വ്യക്തമാക്കിയില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ പറഞ്ഞത്. അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷമാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ നടപടിക്ക് പിന്നിലെന്നും സൂചനയുണ്ട്.
ഈദിനു മാത്രമല്ല മറ്റ് വിശേഷാവസരങ്ങളിലും ഇരുരാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തിയില്‍ മധുരം കൈമാറുന്നത് സാധാരണയാണ്. ദീപാവലിക്കും ക്രിസ്മസ് ആഘോഷ വേളയിലും ഇങ്ങനെ മധുരം കൈമാറാറുണ്ട്. ഇരു ഭാഗത്തെയും ഉന്നത ഉദ്യോഗസ്ഥര്‍ മധുരം കൈമാറുന്ന ചടങ്ങിന് രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളും സാക്ഷ്യം വഹിക്കാറുള്ളതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ കൂടി പ്രതീകമായാണ് ഇതിനെ കണക്കാക്കി വരുന്നത്.