ഈദ് ദിനത്തില്‍ കശ്‌മീരില്‍ കര്‍ഫ്യൂ; പ്രാര്‍ത്ഥനയ്ക്കായി ജനങ്ങള്‍ ഒത്തുകൂടുന്നതും നിരോധിച്ചു; പ്രാദേശിക പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദ്ദേശം

ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (12:08 IST)
ഈദ് ദിനത്തില്‍ കശ്‌മീരില്‍ നിരോധനാജ്ഞ. പ്രാര്‍ത്ഥനയ്ക്കായി ജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിച്ചു. ഇതിനാല്‍, ശ്രീനഗറിലെ പ്രസിദ്ധമായ ഹസ്രത്‌ബാല്‍ മോസ്‌കില്‍ ഈദ് പ്രാര്‍ത്ഥന ഇത്തവണ മുടങ്ങും. ജനങ്ങളോട് അതത് പ്രദേശങ്ങളിലെ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശം നല്കി.
 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കശ്‌മീരില്‍ കടുത്ത ഏറ്റുമുട്ടലുകള്‍ നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് കശ്‌മീരിലെ പത്തു ജില്ലകളിലും ഈദ് ദിനത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞയെ തുടര്‍ന്ന് മാര്‍ക്കറ്റുകളും നഗരവീഥികളും ഒഴിഞ്ഞു കിടക്കുകയാണ്.
 
ഈദ് ദിനത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെടുന്നത് ഇതാദ്യമായാണെന്ന് കശ്‌മീരി കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ സരീഫ് അഹമ്മദ് സരീഫ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക