രജനികാന്ത് തന്‍റെ ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്‍റെ ജില്ലാ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞ ഒരു വാചകം ഇതാണ് - “ഞാന്‍ ഒരു കാര്യത്തില്‍ നിരാശനാണ്”. എന്നാല്‍ അത് ഏത് കാര്യമെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നാണ് സൂപ്പര്‍സ്റ്റാര്‍ പറഞ്ഞിരിക്കുന്നത്.