ഹെല്‍മറ്റ് ധരിക്കാതെ യാത്ര; ചോദ്യം ചെയ്‌ത പൊലീസുകാരനെ മദ്യപിച്ചെത്തിയ സ്‌ത്രീ മര്‍ദ്ദിച്ചു - വൈറലായി വീഡിയോ
ഹെല്‍മറ്റ് ധരിക്കാത്തത് ചോദ്യം ചെയ്‌ത ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ സ്‌കൂട്ടര്‍ യാത്രക്കാരായ സ്‌ത്രീയും പുരുഷനും മര്‍ദ്ദിച്ചു. ഡല്‍ഹി മെയിന്‍പുരിയില്‍ ചൊവ്വാഴ്‌ചയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്‌തത് ചോദ്യം ചെയ്‌തതിനാണ് മദ്യപിച്ചെത്തിയ ഇരുവരും പൊലീസുകാരനെ ആക്രമിച്ചത്. ഇരുവരെയും അറസ്‌റ്റ് ചെയ്‌തു.
ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്‌തതിനാണ് പൊലീസുകാരന്‍ സ്‌കൂട്ടര്‍ തടഞ്ഞത്. താക്കോല്‍ ഊരി വാങ്ങിയ പൊലീസ് വാഹനം സൈഡിലേക്ക് പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെ പിന്നിലിരുന്ന സ്‌ത്രീ ചാടിയിറങ്ങി പൊലീസുകാരനോട് കയര്‍ക്കുന്നതും തള്ളിമാറ്റുകയും ചെയ്‌തു. ഇതിനിടെ സ്‌ത്രീ പൊലീസുകാരനെ മര്‍ദ്ദിച്ചു.
സമീപത്തുള്ള യാത്രക്കാരും വിഷയത്തില്‍ ഇടപ്പെട്ടതോടെ സ്‌ത്രീയും പുരുഷനും അവരോടും കയര്‍ത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ചൊവ്വാഴ്ച രാത്രി ഇരുവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.