ഫ്രീഡം 251 ; ഫോണ്‍ നല്കാനായില്ലെങ്കില് നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടിയെന്ന് ടെലികോം മന്ത്രി
251 രൂപയ്ക്ക് ഫോണ്‍ എന്ന വാഗ്ദാനം നടപ്പിലാക്കാനായില്ലെങ്കില്‍ കമ്പനിയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സര്‍ക്കാര്‍ മൊബൈല്‍ കമ്പനിയെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങനെയാണ് ഇത്രയും കുറഞ്ഞ വിലക്ക് കമ്പനി ഫോണ്‍ ഉത്പാദിപ്പിക്കുമെന്നത് നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ചയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന പേരില്‍ ഇന്ത്യന്‍ കമ്പനിയായ 'റിങ്ങിംങ്ങ് ബെല്‍' ഫ്രിഡം 251 അവതരിപ്പിച്ചത്. ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് വരുന്ന ജൂണിനുള്ളില്‍ ഫോണ്‍ എത്തിക്കും എന്നാണ് കമ്പനിയുടെ വാദം.