വെള്ളിയാഴ്‌ച രാത്രിയില്‍ യാത്രക്കാരിയെ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ മൊബൈല്‍ ആപ്‌സ് വഴി സേവനം ലഭ്യമാക്കുന്ന റൈഡ് ഷെയറിംഗ് സര്‍വീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇതൊടെ ഡല്‍ഹിയില്‍ ആപ്പ് അടിസ്‌ഥാനമാക്കിയുള്ള എല്ലാ ടാക്‌സി സര്‍വീസുകളും അടച്ചുപൂട്ടേണ്ടി വരും.
ഈസി ക്യാബ്, മെഗാ ക്യാബ്, മേരു ക്യാബ്, ചാന്‍സണ്‍ ക്യാബ്, യോ ക്യാബ്, എയര്‍ ക്യാബ് തുടങ്ങിയവയാണ് ഡല്‍ഹിയിലെ പ്രമുഖ റൈഡ് ഷെയറിംഗ് സര്‍വീസുകള്‍. ഉബര്‍ നിരോധിച്ചതിന് പിന്നാലെയാണ് മറ്റുള്ളവയേയും നിരോധിച്ചത്. ഉബറിന്റെയും മറ്റ് ക്യാബ് സര്‍വീസുകളേയും കരിമ്പട്ടികയില്‍ പെടുത്താന്‍ ലഫ്‌റ്റ്നന്റ് ഗവര്‍ണര്‍ ഗതാഗത വകുപ്പിന് നിര്‍ദേശം നല്‍കിയതായിട്ടാണ് വിവരം. റേഡിയോ ടാക്‌സി പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സുള്ള എല്ലാ ക്യാബ് സര്‍വീസുകളേയും നിരോധനം ബാധിക്കും.
ഇവ അടച്ചു പൂട്ടുന്നതൊടെ തലസ്ഥാനത്ത് നിരവധി ഡ്രൈവര്‍മാരുടെ പണി പോകുമെന്നുറപ്പായി. ഉബറിന് മാത്രം 3000 ഡ്രൈവര്‍മാരുണ്ട്. മറ്റ് സര്‍വീസുകള്‍ക്ക് മുഴുവനുമായി ആയിരത്തിനു മുകളില്‍ ഡ്രവര്‍മാരുമുണ്ട്. നിരോധനം വരുന്നതോടെ നാലായിരത്തോളം ടാക്സി ഡ്രൈവര്‍മാര്‍ സ്വന്തമായി ജോലി നോക്ക്ര്ണ്ടിവരും. ഇത് കൂടുതലായും ബാധിക്കാന്‍ പോകുന്നത് യാത്രക്കരേയാകും. കാരണം മുന്‍കൂര്‍ പണമടച്ച് യാത്ര ചെയ്യുന്നതിനു പകരം ഇനി മുതല്‍ ടാക്സികള്‍ വിളിച്ച് വിലപേശേണ്ടി വരും.