വെടിക്കെട്ട് ദുരന്തം: സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്തേക്ക്

ഞായര്‍, 10 ഏപ്രില്‍ 2016 (10:35 IST)
കൊല്ലം പരവൂര്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉടന്‍ കേരളത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടീറ്റ്. സഹമന്ത്രിമാരോടും ആരോഗ്യമന്ത്രിമാരോടും കൊല്ലത്തെത്താന്‍ ആവശ്യപ്പെട്ടാതായും മോദി വ്യക്തമാക്കി.കൊല്ലം ക്ഷേത്രത്തിലെ അപകട വാർത്ത ഹൃദയഭേദകമാണ്. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബത്തിനൊപ്പം തന്റെ പ്രാർഥനകളുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി സംസാരിച്ചു. അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മോദി പറഞ്ഞു.

അതേസമയം തന്നെ, അടിയന്തര രക്ഷാപ്രവർത്തനത്തിനായി ഹെലിക്കോപ്റ്റർ വിട്ടുതരണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യമന്ത്രി വി എസ് ശിവകുമാർ ആശുപത്രികളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അവധിയിലായിരുന്ന ഡോക്ടർമാരോട് ഉടൻതന്നെ ആശുപത്രിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രചാരണ പരിപാടികൾ അവസാനിപ്പിച്ച് കൊല്ലത്തേക്ക് തിരിച്ചു.

വെബ്ദുനിയ വായിക്കുക