ഇന്റര്‍നെറ്റ് ടാക്സി സേവനങ്ങള്‍ നിരോധിച്ചതിനെ വിമര്‍ശിച്ച് ഗഡ്ഗരി
ഡല്‍ഹിയില്‍ കാറിനുള്ളില്‍ യുവതി പീഡിപ്പിക്കപ്പെട്ട പശ്ചാത്തലത്തില്‍ യൂബെര്‍ സേവനങ്ങള്‍ നിരോധിച്ചതിനെ വിമര്‍ശിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരി.
ഇത് വിവേകമില്ലാത്ത തീരുമാനമാണെന്നും ബസിലാണ് പീഡനം നടന്നിരിക്കുന്നതെങ്കില്‍ നിങ്ങള്‍ ബസ് നിരോധിക്കുമോ എന്നും ഗഡ്കരി ചോദിച്ചു.സംഭവത്തില്‍ നിരോധമല്ല വേണ്ടതെന്നും. ലൈസന്‍സ് പ്രക്രിയ കൂടുതല്‍ ഡിജിറ്റലൈസ് ചെയ്യണമെന്നും ഗഡ്കരി പറഞ്ഞു. യുബറിന് പുറമെ ഓല ടാക്സി, ടാക്സി ഫോര്‍ ഷുവര്‍ എന്നീ കമ്പനികള്‍ക്കും നിരോധനമുണ്ട്.