മോഡിക്കൊപ്പമാണൊ, കെജ്രിവാളിനൊപ്പമാണൊ ഡല്‍ഹിയെന്ന് നാളെയറിയാം. നിയമസഭയിലേക്കുള്‍ല തെരഞ്ഞെടുപ്പിന്റെ വൊട്ടെണ്ണല്‍ നാളെയാണ് നടക്കുന്നത്. മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന തെരഞ്ഞെടുപ്പ് എന്നാണ് ദേശീയ രാഷ്ട്രീയം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ കാണുന്നത്. 673 സ്ഥാനാര്‍ഥികളുടെ ഭാഗധേയം നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ് ദേശീയ രാഷ്ട്രീയം.
ആം ആദ്മിക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനേ തുടര്‍ന്ന് ബിജെപി ക്യാമ്പ് ആശങ്കയിലാണ്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ തികഞ്ഞ് ആത്മ വിശ്വാസത്തിലാണ്. ഇത്തവണ ഭരണം പിടിക്കാമെന്ന വിശ്വാസത്തിലാണവര്‍. അതേ സമയം ഡല്‍ഹിയുഇല്‍ തൂക്കു സഭയാകും വരികയെന്ന് ബിജെപി കണക്കുകൂട്ടുന്നു. 34 സീറ്റില്‍ മാത്രമെ വിജയിക്കാന്‍ സാധിക്കു എന്നാണ് ബിജെപി നടത്തിയ സര്‍വ്വേയില്‍ വ്യക്തമായത്. അതിനാലാണ് ഡല്‍ഹിയില്‍ തൂക്കുസഭ വരുമെന്ന് ബിജെപി വിശ്വസിക്കുന്നത്.
മറ്റു മണ്ടലങ്ങളില്‍ നടന്ന പോളിംഗിനുപയോഗിച്ച യന്ത്രങ്ങള്‍ ഒമ്പതു വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൂന്നു തട്ടുളള സുരക്ഷാവലയമാണ് ഓരോ സ്ട്രോംഗ് റൂമുകള്‍ക്കും. അര്‍ധ സൈനിക, സായുധ പൊലീസ്, ഡല്‍ഹി പൊലീസ് വിഭാഗങ്ങളില്‍നിന്നായി 10,000 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത്. 24 മണിക്കൂറും ഈ കേന്ദ്രങ്ങള്‍ക്കു ചുറ്റും സിസിടിവി നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നുളളൂ. ആകെയുളള 70 മണ്ഡലങ്ങളില്‍നിന്ന് 20,000 വോട്ടിംഗ് യന്ത്രങ്ങള്‍ ശനിയാഴ്ചതന്നെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു. നാളെ രാവിലെ എട്ടിനു വോട്ടെണ്ണല്‍ തുടങ്ങും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാകും. രണ്ട് മണിക്കൂറിനകംതന്നെ ഫലം സംബന്ധിച്ച ഏകദേശചിത്രം ലഭിക്കുമെന്നാണു കരുതുന്നത്.