ധനുഷ് നാടും വീടും ഉപേക്ഷിച്ച് ഓടിപോന്നവൻ, തങ്ങളുടെ മൂന്നാമത്തെ മകനാണെന്ന് വയോധിക ദമ്പതികൾ; ധനുഷ് ഉടൻ എത്തണമെന്ന് കോടതി!

ശനി, 26 നവം‌ബര്‍ 2016 (15:56 IST)
ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വയോധികർ രംഗത്ത് വന്ന സംഭവത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍, മീനാക്ഷി ദമ്പതികൾ സമർപ്പിച്ച കേസിൽ ധനുഷിനോട് നേരിട്ട് ഹാജരാകൻ കോടതി ആവശ്യപ്പെട്ടു.
 
ഇങ്ങനെയൊരു സംഭവത്തിൽ പരാതിക്കാരുടെ വാദം കോടതി സമ്മതിക്കുന്നത് ഇതാദ്യമാണ്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്കൂളിൽ പഠിക്കുന്ന സമയത്ത് വീട്ടിൽ നിന്നും ഓടിപോന്നതാണെന്നുമാണ് ദമ്പതികൾ പറയുന്നത്. ഏറെ നാൾ തിരഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും സിനിമ കണ്ടപ്പോഴാണ് മകനെ തിരിച്ചറിയുന്നതെന്നും ഇവർ പരര്യുന്നു.
 
വയോധികരായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് നേരിട്ടു ഹാജരാകാന്‍ ധനുഷിനോടു നിര്‍ദേശിച്ചത്.

വെബ്ദുനിയ വായിക്കുക