ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ച് ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ബന്ദ്. ദലിത് സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ദിവസമായി നടന്ന പ്രതിഷേധ പരിപാടിക്കിടെ 13 യുവാക്കള്‍ വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.