കേരളാ തീരത്ത് ഇന്ന് രാത്രി പതിനൊന്നര വരെ 2.2 മീറ്റർ ഉയരത്തിൽ വരെ തിരയടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല, ഇന്നും നാളെയും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.
എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ട്. ഫാനി ഇന്നും കൂടുതൽ ശക്തിയാർജ്ജിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറും. നാളെവരെ വടക്കുകിഴക്കൻ ദിശയിൽ സഞ്ചരിക്കുന്ന ഫാനി അതിനുശേഷം വടക്കുകിഴക്കു ദിശയിലായിരിക്കും സഞ്ചരിക്കുക.