രണ്ടു ദിവസത്തെ സിപിഎം പിബി യോഗത്തിന് ഇന്ന് തുടക്കം
തിങ്കള്‍, 6 ജൂലൈ 2015 (07:58 IST)
രണ്ട് ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. രാജ്യത്ത് നവലിബറൽ സാമ്പത്തികനയങ്ങൾ നടപ്പാക്കി തുടങ്ങിയതിനു ശേഷം വിവിധ മേഖലകളിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൻമേലുള്ള ചർച്ചയാണ് പ്രധാന അജണ്ട.
കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും അരുവിക്കരയടക്കമുള്ള ഉപതെരഞ്ഞെടുപ്പുകളും ചര്‍ച്ചയാകും. വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് പാർട്ടികൾ സഖ്യമായി മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച വിശദമായ അവലോകനം സംസ്ഥാന സമിതികളുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഉണ്ടാകൂ.
കേന്ദ്ര മന്ത്രിമാർക്കെതിരെ ഉയർന്നിരിക്കുന്ന വിവിധ ആരോപണങ്ങൾക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും ആവശ്യമായ പ്രതിഷേധങ്ങളെ കുറച്ച് പോളിറ്റ് ബ്യുറോ തീരൂമാനമെടുക്കും. വിവിധ മേഖലകളിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടും അവതരിപ്പിക്കപ്പെടും.