കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കു, അല്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവെയ്ക്കുവെന്ന് കേന്ദ്രം

ബുധന്‍, 21 ഡിസം‌ബര്‍ 2022 (15:46 IST)
ചൈനയിൽ വർധിച്ചുവരുന്ന കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ രാജ്യത്ത് കർശനമായി പാലിക്കണമെന്നും ഇല്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവെയ്ക്കണമെന്നും കോൺഗ്രസിനോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡ്യവ്യയാണ് ആവശ്യവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും അശോക് ഗെഹ്ലോട്ടിനും കത്ത് നൽകിയത്.
 
മാസ്ക്, സാനിറ്റൈസർ ഉൾപ്പടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മാർഗനിർദേശങ്ങൾ പാലിക്കാനാവില്ലെങ്കിൽ യാത്ര നീക്കിവെയ്ക്കണമെന്നും കേന്ദ്രമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. അതേസമയം കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വിദേശ വിമാനസർവീസുകളിൽ നിയന്ത്രണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍