അദാനി ഗ്രൂപ്പിന് 6,200 കോടി രൂപ എസ്ബിഐ വായ്പ നല്‍കുന്നത് ക്രമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ, ഓസ്ട്രേലിയയില്‍നിന്നും കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതിനാണ് ഗൌതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പിന് വായ്പ നല്‍കാന്‍ എസ്ബിഐ തീരുമാനിച്ചത്.
ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡില്‍ കല്‍ക്കരി മേഖലയുമായി ബന്ധപ്പെട്ട വ്യവസായം ആരംഭിക്കുന്നതിന് അദാനി ഗ്രൂപ്പിന് സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതു പ്രകാരമായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട് എസ്ബിഐയും അഡാനി ഗ്രൂപ്പും തമ്മില്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ധാരണാപത്രത്തില്‍ ഒപ്പു വച്ചിരുന്നു.