തേങ്ങ ബോംബാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍

ശനി, 10 ജൂണ്‍ 2023 (15:22 IST)
തേങ്ങ ബോംബാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റുചെയ്തു. ഡല്‍ഹിയില്‍ നിന്ന് ദുബായിയിലേക്ക് യാത്ര ചെയ്യാന്‍ എത്തിയ അസീം ഖാന്‍ എന്നയാളെയാണ് അറസ്റ്റുചെയ്തത്. പിന്നീട് തേങ്ങയാണെന്ന് മനസിലായതോടെ ഇയാളെ പൊലീസ് വിട്ടയച്ചു. 
 
ഫോണില്‍ സംസാരിക്കുന്നതിനിടെ ഇയാള്‍ ബോംബെന്ന് പറയുകയായിരുന്നു. ഇതാണ് വിനയായത്. സെക്യൂരിറ്റിക്കാരന്‍ തന്റെ കൈവശം ഇരിക്കുന്ന തേങ്ങയെ ബോംബെന്ന് വിചാരിക്കുമെന്ന് ഫോണിലൂടെ പറഞ്ഞത് ഒരു യാത്രിക കേള്‍ക്കുകയായിരുന്നു. അവര്‍ ബോംബെന്ന് മാത്രമാണ് കേട്ടത്. പിന്നാലെ അധികൃതരെ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍