മുല്ലപ്പെരിയാറിന്റെ സുരക്ഷ: തമിഴ്നാടിന് നാലാഴ്ചത്തെ സമയം അനുവദിച്ചു

തിങ്കള്‍, 30 മാര്‍ച്ച് 2015 (11:51 IST)
മുല്ലപ്പെരിയാർ അണാക്കെട്ടിന് സിഐഎസ്എഫ് സുരക്ഷ വേണ്ടെന്ന കേരളത്തിന്റെ അപേക്ഷയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ തമിഴ്നാടിന് ചീഫ് ജസ്റ്റിസ് എച്ച്എൽ. ദത്തു അദ്ധ്യക്ഷനായ ബെഞ്ച് നാലാഴ്ചത്തെ സമയം അനുവദിച്ചു. സിഐഎസ്എഫിനെ വേണ്ടെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സമർപ്പിച്ച അപേക്ഷയിലാണ് സുപ്രീംകോടതി സമയം നീട്ടി നല്‍കിയത്.

അണക്കെട്ട് കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ അണക്കെട്ടിന് സുരക്ഷ നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഈ സാഹചര്യത്തില്‍ സിഐഎസ്എഫിനെ സുരക്ഷ ചുമതലയ്ക്കായി നിമമിക്കേണ്ടതില്ലെന്നും.  ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ അധികാരത്തിൽ വരുന്ന കാര്യമായതിനാൽ തമിഴ്നാടിന്റെ അപേക്ഷ നിലനിൽക്കില്ലെന്ന് കേരളം വ്യക്തമാക്കി.

അണക്കെട്ടിന് കേരളം മതിയായ സുരക്ഷ നൽകുന്നില്ലെന്ന് തമിഴ്നാട് ആരോപിച്ചിരുന്നു. കേരളം മതിയായ സുരക്ഷ നൽകാത്ത പശ്ചാത്തലത്തിൽ സിഐഎസ്എഫിനെ വിന്യസിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക