സിഗരറ്റ് ഇനിമുതല്‍ പാക്കറ്റില്‍ മാത്രം

ചൊവ്വ, 25 നവം‌ബര്‍ 2014 (15:46 IST)
കടകളില്‍ സിഗരറ്റ്​പാക്കറ്റുകള്‍ പൊട്ടിച്ച്  വില്‍ക്കുന്നത്​ നിരോധിക്കാന്‍ കെന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ ശിപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു.

പാക്കറ്റുകള്‍ പൊട്ടിച്ച് വില്പന തടയുന്നതോടെ ചില്ലറവില്‍പന തടയുകയാണ് ലക്ഷ്യം. ഇതുകൂടാതെ സിഗരറ്റ് ഉപയോഗത്തിനുള്ള കുറഞ്ഞ പ്രായം കൂട്ടാനും നിര്‍ദ്ദേശമുണ്ട്. സിഗരറ്റ് ഉപയോഗിക്കാനുള്ള പ്രായപരിധി 25 ആയി ഉയര്‍ത്താനാണ് നീക്കം. നിര്‍ദ്ദേശം സംബന്ധിച്ച് വിവരങ്ങള്‍ ആരോഗ്യമന്ത്രി ജെ.പി നഡ്ഡയാണ് സ്ഥിരീകരിച്ചത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




വെബ്ദുനിയ വായിക്കുക