ഇന്ന് ശിശുദിനം; രാഷ്ട്ര ശില്‍പിയെ അറിയാം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 14 നവം‌ബര്‍ 2022 (08:28 IST)
പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ജന്‍മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആഘോഷിക്കുന്നത്. ആനന്ദത്തിന്റെയും, ആര്‍പ്പുവിളുകളുടെയും, ശൈശവാഘോഷത്തിന്റെയും ദിനമാണിത്. നെഹ്രുവിനോടുള്ള ആദരവുകൂടിയാണ് ശിശുദിനത്തിലൂടെ ആഘോഷിക്കുന്നത്.
 
കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്റെ ജന്‍മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. കുടാതെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തന്റെ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ ആദ്യത്തെ പ്രധാനമന്ത്രിയായ രാജ്യത്തിന്റെ ഒരു വിശിഷ്ട ശിശുവായി പണ്ഡിറ്റ് നെഹ്രു പരിഗണിക്കപ്പെടുന്നുണ്ട്. ഈ ദിവസം കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കുവാനും, അവരെ അവരുടെ ചാച്ചാ നെഹ്രുവിന്റെ ഗുണത്തിലും സ്വപ്നത്തിലും ജീവിക്കുവാന്‍ പഠിപ്പിക്കുവാനും നമ്മെ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍