ഇപ്പോഴിതാ, ഇന്ത്യയിലെ ഒരു സംസ്ഥാനം ആ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നു. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന നിയമഭേദഗതിയ്ക്ക് മധ്യപ്രദേശ് സർക്കാർ ഒരുങ്ങുകയാണ്. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗധരി ആണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.