രാകേശ്വർ ഒരു കുടിലിൽ ഒറ്റയ്ക്കിരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ രണ്ടിനുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിനിടെയാണ് കമാൻഡോയെ കാണാതായത്. മാവോയിസ്റ്റ് നേതാവ് വികൽപ്പിൻറെ ഫോണിൽ നിന്നുള്ള വാട്ടസ്ആപ് സന്ദേശമായാണ് കമാൻഡോയുടെ ചിത്രം ലഭിച്ചതെന്ന് പ്രാദേശിക മാധ്യമപ്രവർത്തകർ അറിയിച്ചു.