ഛത്തിസ്‌ഗഡില്‍ പാലത്തില്‍ നിന്ന് ബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു

വ്യാഴം, 5 മെയ് 2016 (11:08 IST)
ഛത്തിസ്‌ഗഡില്‍ പാലത്തില്‍ നിന്ന് ബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു. ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. അപകടത്തില്‍ അമ്പതിലധികം ആളുകള്‍ക്ക് പരുക്കേറ്റു.
 
റായ്‌പൂരിലേക്ക് പോകുകയായിരുന്ന ആഡംബരവാഹനം ബല്‍റാംപൂര്‍ ജില്ലയിലെ വറ്റിയ നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരില്‍ 16 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മരിച്ചവരില്‍ പലരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
 
ചെറിയ പാലത്തിലൂടെ ബസ് സഞ്ചരിക്കുന്നതിനിടെ അമിതവേഗതയില്‍ എതിരെ വന്ന ബൈക്കിനെ ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ ബസിന് നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക