ചന്ദ്രയാന്‍-3ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു: നാളെ ഉച്ചകഴിഞ്ഞ് 2.35 ന് വിക്ഷേപണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 ജൂലൈ 2023 (15:27 IST)
ചന്ദ്രയാന്‍-3 ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. നാളെ ഉച്ചകഴിഞ്ഞ് 2.35 നാണ് വിക്ഷേപണം നടക്കുന്നത്. 26 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കൗണ്ട്ഡൗണ്‍ ഉച്ചയ്ക്ക് 1.05നാണ് ആരംഭിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടക്കുന്നത്. ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ ആണ് തുടക്കത്തില്‍ നടക്കുന്നത്.
 
ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താന്‍ ഒരു മാസം വേണ്ടിവരും. ചന്ദ്രന്റെ ഉപരിതലത്തില്‍ ബഹിരാകാശ പേടകം സുരക്ഷിതമായി ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറാനുളള ശ്രമത്തിലാണ് ഇന്ത്യ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍