25 നഗരങ്ങളില്‍ വൈഫൈ സൌകര്യം ഏര്‍പ്പെടുത്താന്‍ കേന്ദ്രം

ബുധന്‍, 17 ഡിസം‌ബര്‍ 2014 (13:05 IST)
രാജ്യത്ത് 25 നഗരങ്ങളിലും 25 ഓളം വിനോദ സഞ്ചാരകേന്ദ്രങ്ങളിലും വൈഫൈ സൌകര്യം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. വരുന്ന ജൂണിനകം വൈഫൈ കണക്ഷന്‍ നല്‍കാനാണ് ആലോചന.

ഇതിനായി മൂന്നോ നാലോ വൈഫൈ സേവനദാതാക്കളെ ചുമതലപ്പെടുത്താനാണ്, സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൂചന. പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലാണ് വൈഫൈ സൌകര്യം ഏര്‍പ്പെടുത്താനായി തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നഗരങ്ങള്‍ക്ക് പുറമെ താജ്മഹല്‍, ചെങ്കോട്ട, കുത്തബ് മിനാര്‍, സാരാനാഥ്, മഹാബലിപുരം, കൊണാര്‍ക്ക് ക്ഷേത്രം എന്നിവയുള്‍പ്പെടെ 25ഓളം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വൈഫൈ സൌകര്യം സൌകര്യം ഒരുക്കും



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക