അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റം; നാല് പേര്‍ കൊല്ലപ്പെട്ടു

തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (08:38 IST)
ജമ്മു കശ്‌മീര്‍ മേഖലയില്‍ പാക്‌ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക്‌ സേന വിണ്ടും നുഴഞ്ഞുകയറി. മൂന്ന് തീവ്രവാ‍ദികളെ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നു. ജമ്മു കശ്‌മീര്‍ മേഖലയില്‍ നടത്തിയ വെടിവെയ്‌പ്പില്‍ മൊത്തം നാലുപേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക്‌ പരുക്കേറ്റു. കശ്‌മീരിലെ ആര്‍മി സെക്‌ടറിലായിരുന്നു ആക്രമണം. അതിര്‍ത്തിയിലെ ബിഎസ്‌എഫ്‌ പോസ്‌റ്റുകള്‍ക്ക്‌ നേരെ വെടിവെയ്‌പ്പ് തുടങ്ങിയ പാക്‌ സേന പിന്നീട്‌ ആക്രമണം ജനവാസകേന്ദ്രത്തിലേക്കും നടത്തുകയായിരുന്നു.
 
2003 ലെ വെടി നിര്‍ത്തല്‍ കരാറാണ്‌ ഇതിലൂടെ പാക്‌സേന ലംഘിച്ചത്‌. ഇന്നലെ രാവിലെ യാതൊരു പ്രകോപനവുമില്ലാതെ പാകിസ്‌ഥാന്‍ സേന തുടങ്ങിയ വെടിവെയ്‌പ്പ് രാവിലെ എട്ടു മണിക്ക്‌ മന്ദര്‍ മേഖലയിലാണ്‌ തുടങ്ങിയത്‌. അത്‌ 30 മിനിറ്റ്‌ നീണ്ടു. നുഴഞ്ഞുകയറ്റശ്രമത്തെ സൈന്യം പരാജയപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസങ്ങളില്‍ 100 ലധികം തവണ പാകിസ്‌ഥാന്‍ കരാര്‍ ലംഘനം നടത്തിയിരുന്നു.
 
പാക്‌ വെടിവെയ്‌പ്പിന്‌ ഇന്ത്യ ഉചിതമായ തിരിച്ചടി നല്‍കുന്നുണ്ടെന്ന്‌ സൈനിക വക്‌താവ്‌ വ്യക്‌തമാക്കി. ജമ്മുവിലെ പൂഞ്ച്‌, ജമ്മു മേഖലയില്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങളിലും കാശ്‌മീര്‍ താഴ്‌വാരത്തിലെ ഇന്ത്യന്‍ അതിര്‍ത്തിയായ ഗുല്‍മാര്‍ഗിലും നാലു തവണ പാക്‌സേന ഷെല്ലാക്രമണം നടത്തി. ഒക്‌ടോബര്‍ 2 ന്‌ പാക്‌ സേന അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക്‌ നേരെ ആക്രമണം നടത്തിയിരുന്നു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക