ആരാധനാമൂർത്തിയിൽ വിശ്വാസമുള്ള അഹിന്ദുവിൻ്റെ ക്ഷേത്രപ്രവേശനം തടയാനാവില്ല: ഹൈക്കോടതി

ഞായര്‍, 10 ജൂലൈ 2022 (10:38 IST)
ആരാധനമൂർത്തിയിൽ വിശ്വാസമുള്ളവരെ മതത്തിൻ്റെ പേരിൽ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തിരുവട്ടാർ ക്ഷേത്രത്തിലെ കുംഭാഭിഷേക മഹോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്നും അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം.
 
കുംഭാഭിഷേകത്തിൽ പങ്കെടുക്കുന്നതിന് ജാതിമതഭേദമന്യേ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള  ക്ഷണക്കത്തിനെ ചോദ്യം ചെയ്ത് സി സോമൻ എന്നയാളാണ്ണ് കോടതിയെ സമീപിച്ചത്. ക്ഷണിക്കപ്പെട്ടിട്ടുള്ള മന്ത്രി ക്രിസ്തുമത വിശ്വാസിയാണെന്ന് ചൂണ്ടികാണിച്ചായിരുന്നു ഹർജി. കടുത്ത വിമർശനത്തോടെയാണ് ഹൈക്കോടതി ഹർജി തള്ളികളഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍