മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് പത്ത് മരണം; നിരവധിപേര്‍ക്ക് പരുക്ക്

ചൊവ്വ, 4 ഓഗസ്റ്റ് 2015 (07:56 IST)
മുംബൈ താനെയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് പത്തു പേര്‍ മരിച്ചു. കെട്ടിടത്തിനിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പതിനെട്ടോളം പേര്‍ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുലര്‍ച്ചെ 2.30നോടെയായിരുന്നു അപകടം. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ഇപ്പോഴുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളികള്‍ ഉണ്ടോയെന്നകാര്യം വ്യക്തമായിട്ടില്ല. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍.

50 വര്‍ഷത്തോളം പഴക്കമുണ്ട് തകര്‍ന്ന കെട്ടിടത്തിന്. കെട്ടിടത്തിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് ഇവിടുന്ന് എല്ലാവരും ഒഴിഞ്ഞു പോകണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ അറിയിച്ചിരുന്നു.  

വെബ്ദുനിയ വായിക്കുക